Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രി വെള്ളിശില സ്ഥാപിച്ചു; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം

പ്രധാനമന്ത്രി വെള്ളിശില സ്ഥാപിച്ചു; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം
, ബുധന്‍, 5 ഓഗസ്റ്റ് 2020 (13:18 IST)
40 കിലോ തുക്കമുള്ള വെള്ളി ശില സ്ഥാപിച്ച് രാമക്ഷേത്ര നിർമ്മാണത്തിന് തുടകംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പുണ്യ ക്ഷേത്രങ്ങളിൽനിന്നുമുള്ള മണ്ണും പുണ്യ നദികളിൽനിന്നുമുള്ള ജലവും എത്തിച്ച് വിപുലമായ പൂജകളോടും സന്നാഹ‌ങ്ങളോടെയുമാണ് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായത്.   
 
ഇന്ന് രാവിലെ അയോധ്യയിലെത്തിയ നരേന്ദ്ര മോദി ഭൂമി പൂജയ്ക്ക് മുൻപായി ഹനുമാൻ ഗന്ധി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഭൂമി പൂജയ്ക്ക് എത്തിയത്. ക്ഷേത്ര ഭൂമിയിൽ പാരിജാത തൈ നട്ട ശേഷമാണ് പ്രധാനമന്ത്രി വെള്ളി ശില സ്ഥാപിച്ചത്. അയോധ്യയിൽ വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട് .  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈന വിരുദ്ധ വികാരം ശക്തം, ഐ‌പിഎൽ സ്‌പോൺസർഷിപ്പിൽനിന്നും വിവോ പിൻമാറുന്നു