Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍നിന്ന് വരുന്നവരെയും പരിഹസിക്കരുത്; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ ഗുജറാത്ത് പര്യടനം

ചായ വിറ്റിട്ടുണ്ട്, പക്ഷെ നാടിനെ വിറ്റിട്ടില്ല; വികാരാധീനനായി മോദി ഗുജറാത്തില്‍

Gujarat Assembly Election 2017
അഹമ്മദാബാദ് , തിങ്കള്‍, 27 നവം‌ബര്‍ 2017 (17:20 IST)
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരു പാവപ്പെട്ടവനായത് കൊണ്ടാണ് കോണ്‍ഗ്രസ്സിന് തന്നെ അംഗീകരിക്കാന്‍ കഴിയാത്തതെന്ന് മോദി പറഞ്ഞു. 
 
അതുകൊണ്ടാണ് തന്റെ മേല്‍ ചെളിവാരിയെറിയാന്‍ ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചേറില്‍ മാത്രമേ താമര വിടരുകയുള്ളൂ. അതിനാല്‍ എത്രതന്നെ ചെളിയെറിഞ്ഞാലും അത് താന്‍ കാര്യമാക്കുന്നില്ലെന്ന് മോദി ഗുജറാത്തിലെ ഭൂജില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
 
താന്‍ ചായ വിറ്റിട്ടുണ്ടെന്ന കാര്യം ശരിയാണ്. എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും മോദി പറഞ്ഞു.  വികസനരാഷ്ട്രീയവും ജാതിരാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് ഗുജറാത്തില്‍ നടക്കാന്‍ പോകുന്നത്. ജാതി രാഷ്ട്രീയത്തിന്‍റെ വക്താക്കളായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി
 
തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപങ്ങള്‍ ഉന്നയിക്കുന്നവരോട് ഗുജറാത്തിലെ ജനങ്ങള്‍ പൊറുക്കില്ല. ഗുജറാത്ത് എന്നത് തന്‍റെ ആത്മാവും ഭാരതം പരമാത്മാവുമാണ്. അധികാരത്തിനു വേണ്ടിയല്ല, ബിജെപി വോട്ട് ചോദിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പഴം കഴിച്ചാല്‍ ഇത്ര പുകിലാകുമോ ? പ്രശസ്ത ഗായികയ്ക്ക് സംഭവിച്ചത് !