അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ചു; ഭവന– വാഹന പലിശ കുറയും; പ്രഖ്യാപിച്ചത് ഏഴു വര്‍ഷത്തെ കുറഞ്ഞ നിരക്ക്
അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ചു; ഭവന– വാഹന പലിശ കുറയും
അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കരുതല്‍ ധനാനുപാത നിരക്ക് നാല് ശതമാനമായി തന്നെ തുടരും.
റിസർവ് ബാങ്ക് അടിസ്ഥാന പലിശാ നിരക്കുകളിൽ കാൽ ശതമാനം കുറവ് വരുത്തിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശനിരക്കുകൾ കുറയാൻ സാഹചര്യമൊരുങ്ങി. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പലിശ കുറഞ്ഞാൽ വ്യവസായനിക്ഷേപം കൂടുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാല് ശതമാനമായിത്തന്നെ നിലനിറുത്തിയിട്ടുണ്ട്. ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്സ് റിപ്പോ. ആർബിഐ വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ.