Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്സിസ് ബാങ്കിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കുമെന്ന വാർത്ത നിഷേധിച്ച് ആർ ബി ഐ

ആക്സിസ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്ന് റിസർവ് ബാങ്ക്

ആക്സിസ് ബാങ്കിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കുമെന്ന വാർത്ത നിഷേധിച്ച് ആർ ബി ഐ
, ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:50 IST)
ആക്സിസ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കില്ലെന്ന് ആർ ബി ഐ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ആക്സിസ് ബാങ്കിന്റെ ചില ശാഖകളിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണമുയർന്നിരുന്നു. ആരോപണങ്ങൾ നിലനിൽക്കെ ആക്സിസ് ബാങ്കിന്റെ ലൈസൻസ് ആർ ബി ഐ റദ്ദാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയില്ലെന്ന് ആർ ബി ഐ വ്യക്തമാക്കുന്നത്. 
 
വാർത്തകൾ വ്യാജമാണെന്നും ഇടപാടുകാർക്ക് ആശങ്ക വേണ്ടെന്നും ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ദാഹിയ വ്യക്തമാക്കി. നോട്ടുകൾ അസാധുവാക്കിയതിനു ശേഷം പിൻവലിച്ച നോട്ടുകളുടെ നിക്ഷേപത്തിലും പുതിയ നോട്ടുകളുടെ കൈമാറ്റത്തിലും ആക്സിസ് ബാങ്കിന്റെ ചില ശാഖകളിൽ ക്രമക്കേടുകൾ നടന്നിരുന്നു. ക്രമക്കേട് നടത്തിയ 19 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. 
 
ഇതോടൊപ്പം രേഖകളില്ലാത്ത മൂന്ന് കിലോ ഗ്രാം സ്വർണവുമായി ബാങ്കിന്റെ രണ്ട് മാനേജർ പൊലീസ് കസ്റ്റഡിയിൽ ആകുകയും ചെയ്തിരുന്നു. മുംബൈ ശാഖയിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് നടപടി നേരിടേണ്ടി വന്നത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും ബാങ്കിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുമെന്നും ആക്സിസ് ബാങ്ക് അധികൃതർ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് പിന്‍വലിക്കലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്ത്