Webdunia - Bharat's app for daily news and videos

Install App

കശ്മീരിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി

എസ് ഹർഷ
ശനി, 28 സെപ്‌റ്റംബര്‍ 2019 (09:31 IST)
കശ്‌മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ചിലയിടങ്ങളിൽ വീണ്ടും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്‌.
 
വെള്ളിയാഴ്‌ച ചിലയിടങ്ങളിൽ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ അഞ്ചിടത്തും ശ്രീനഗർ ഹസ്രത്‌ബാൽ മേഖലയിലുമാണ്‌ നിയന്ത്രണം. അനന്തനാഗ്‌, സോപോർ, അവന്തിപോറ, ഹന്ദ്‌വാഡ എന്നിവിടങ്ങളിൽ ബാധകമാക്കി.
 
ലാൽചൗക്ക്‌ അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിർദേശം നൽകി. മിക്കയിടത്തും അർധസൈനികരെ കൂടുതലായി വിന്യസിച്ചു. വെള്ളയാഴ്‌ച പതിവ്‌ പ്രാർഥനകൾക്ക്‌ പള്ളികളിലെത്തിയവർ ബുദ്ധിമുട്ടി. ആഗസ്‌ത്‌ 5 മുതലാണ്‌ കശ്‌മീർ താഴ്‌വരയിൽ അനുഛേദം 370 റദ്ദാക്കിയതിനെ തുടർന്ന്‌ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നത്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

അടുത്ത ലേഖനം
Show comments