Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി
, ശനി, 27 ഫെബ്രുവരി 2021 (14:53 IST)
കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
 
നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമായിരിക്കില്ല. അതേസമയം തിരെഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. 
 
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നൽകിയിരുന്നുവെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു, ക്രൈ‌സ്‌തവരോട് എന്നും സ്നേഹവും ആദരവും മാത്രം