പാട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി മുതിർന്ന നേതാവ് ശിവാനന്ദ് തിവാരി. മഹാസഖ്യം പരാജയപ്പെടാൻ കാരണം കൊൺഗ്രസ്സ് ആണെന്നും കോൺഗ്രസ്സ് സഖ്യത്തിൽ വന്നതോടെ ബിജെപി നേട്ടമുണ്ടാക്കി എന്നും ശിവാനന്ദ് തിവാരി പറഞ്ഞു. മഹാസഖ്യത്തെ ചങ്ങലയിൽ ബന്ധിപ്പിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു.
പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് കോൺഗ്രസ്സ് തെരെഞ്ഞെടുപിന് ഇറക്കിയത്. ഇതോടെ കോണ്‍ഗ്രസ് മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറി 70 സ്ഥാനാര്‍ത്ഥികളെ കോൺഗ്രസ്സ് നിര്‍ത്തി. എന്നാൽ 70 പൊതു റാലികള്‍ പോലും അവർ നടത്തിയിട്ടില്ല. മൂന്ന് ദിവസത്തേക്ക് രാഹുല്‍ ഗാന്ധി എത്തി പക്ഷേ പ്രിയങ്ക വന്നില്ല, ബീഹാറുമായി പരിചയമില്ലാത്തവരാണ് കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചത്,. ഇത് ശരിയായ തിരുമാനമായിരുന്നില്ല. ബീഹാറില്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഷിംലയില്‍ പിക്നിക് നടത്തുകയായിരുന്നു. ഇങ്ങനെയാണോ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ നയിക്കേണ്ടത്? എന്നും തീവരി ചോദിയ്ക്കയ്കുന്നു.