Webdunia - Bharat's app for daily news and videos

Install App

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; ദിനകരൻ ബഹുദൂരം മുന്നിൽ, വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം

ആർകെ നഗർ ദിനകരനു അനുകൂലമോ?

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (10:18 IST)
തമിഴ് രാഷ്ട്രീയത്തിൽ നിർണായകമാകുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മൽസരിക്കുന്ന ടിടിവി ദിനകരൻ ബഹുദൂരം മുന്നിലെന്ന് റിപ്പോർട്ടുകൾ. 
 
അണ്ണാ ഡിഎംകെ – ദിനകരൻ അനുകൂലികൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. ആദ്യ ഫലസൂചനകൾ സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലമായപ്പോൾ അണ്ണാ ഡിഎംകെ അനുകൂലികൾ ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏർപ്പെടുത്തിയും വോട്ടെണ്ണൽ പുനരാരംഭിച്ചു. 
 
തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറുന്ന ദിനകരൻ, എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളിൽ കാഴ്ചവയ്ക്കുന്നത്. നിലവിൽ 4,500ല്‍ ഏറെ വോട്ടുകളുടെ മുന്നിലാണു ദിനകരൻ. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ലീഡ് നില വർധിപ്പിച്ച് ദിനകരൻ മുന്നേറിയതോടെ, വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് അനുയായികൾ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments