ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, അട്ടിമറി വിജയം പ്രതീക്ഷിച്ച് ദിനകരൻ പക്ഷം
ജയലളിതയുടെ മണ്ഡലത്തിൽ ഇനിയാര്?
അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. ശക്തമായ സുരക്ഷയിലാണ് ആർ കെ നഗർ മണ്ഡലം.
അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനൻ, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി. ദിനകരൻ എന്നിവർ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിജയം ഉറപ്പിക്കുകയാണ്. അതേമ്മയം, അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണു ടിടിവി ദിനകരന്‍റെ പ്രചാരണം.
അവസാനവട്ട തന്ത്രമെന്ന നിലയിൽ ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങളും ദിനകരൻ പക്ഷം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് കണക്കാക്കി ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.