Webdunia - Bharat's app for daily news and videos

Install App

സർക്കാരിനെതിരായ ജനവിധിയെന്ന് ദിനകരൻ

യോഗ്യനായ സ്ഥാനാർത്ഥിയെ ആണ് ജനങ്ങൾ സ്വീകരിച്ചതെന്ന് ദിനകരൻ

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (12:31 IST)
തമിഴ്നാട് സർക്കാരിനെതിരായ ജനവിധിയാണ് ആർകെ നഗറിലേതെന്ന് അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ. ആർകെ നഗർ ഉപതെരഞ്ഞേടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദിനകരൻ പ്രതികരിച്ചത്.
 
ഫലം പൂർണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയിൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ് ദിനകരൻ. ആർകെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാർഥിയെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ദിനകരൻ അറിയിച്ചു.
 
എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളിൽ ദിനകരൻ കാഴ്ച വെയ്ക്കുന്നത്. നിലവിൽ 10,000മേൽ വോട്ടുകൾക്കു മുന്നിലാണു ദിനകരൻ. അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു സംഘർഷം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments