Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം: 2021ൽ പൊലിഞ്ഞത് 1040 ജീവനുകളെന്ന് കേന്ദ്രറിപ്പോർട്ട്

ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം: 2021ൽ പൊലിഞ്ഞത് 1040 ജീവനുകളെന്ന് കേന്ദ്രറിപ്പോർട്ട്
, തിങ്കള്‍, 2 ജനുവരി 2023 (18:49 IST)
2021ൽ 1040 പേർക്ക് റോഡിൽ ജീവൻ നഷ്ടമാകാൻ കാരണം ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം മൂലമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാൽ 1997 അപകടങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്.
 
ഇന്ത്യയുടെ റോഡപകടങ്ങൾ-2021 എന്ന പേരിൽ ഇറങ്ങിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2021ൽ 222 പേരുടെ മരണത്തിന് കാരണമായത് ചുവപ്പ് സിഗ്നൽ അവഗണിച്ചതായിരുന്നു. ഇത്തരത്തിൽ 555 അപകടങ്ങൾ കഴിഞ്ഞ വർഷമുണ്ടായി. റോഡിലെ കുഴി മൂലം 3625 അപകടങ്ങളും ഇതിൽ നിന്ന് 1481 മരണങ്ങളും രാജ്യത്തുണ്ടായി. 2021ൽ ആകെ 4,12,432 റോഡപകടങ്ങളാണ് ആകെ ഉണ്ടായത്. ഇതിൽ 1,53,872 പേർ മരിക്കുകയും 3,84,448 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു; പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരം