കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടർന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത

ആർഎസ്എസ് വാർഷിക യോഗത്തിൽ ഭിന്നത

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (07:56 IST)
അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ സംസ്ഥാന ബിജെപി കമ്മിറ്റിയെച്ചൊല്ലി ഭിന്നത. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പിൻവലിച്ചതാണു ഭിന്നതയ്ക്കു കാരണം. 
 
ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്‌ക്കെടുത്തില്ല. ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച്, ബിജെപി ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്ന എം.ഗണേശൻ, കെ.സുഭാഷ് എന്നിവരെ പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
 
എസ്.സേതുമാധവൻ, എ.ഗോപാലകൃഷ്ണൻ, എ.നന്ദകുമാർ, ആർ.സഞ്ജയൻ. എ.ആർ.മോഹനൻ എന്നിവർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ഗോപാലൻകുട്ടി, ഈശ്വരൻ നമ്പൂതിരി, പി.ആർ. ശശിധരൻ എന്നിവർ ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന നിലപാടിലായിരുന്നു. രണ്ടു ദിവസമായി നടന്ന നേതൃയോഗം ബിജെപി ഒഴികെ മുഴുവൻ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ ചർച്ച ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു; നാല് സ്ത്രീകള്‍ക്കെതിരെ പരാതി

കരയുദ്ധമുണ്ടായാൽ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ

100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

ഇറാനിലെ കൂറ്റൻ പാലം തകർത്ത് യുഎസ് വ്യോമാക്രമണം; 8 മരണം, നിരവധി പേർക്ക് പരിക്ക്

ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ, മെയ് മാസത്തെ വിഹിതവും മുൻകൂർ വാങ്ങാം

അടുത്ത ലേഖനം
Show comments