നീക്കങ്ങള്‍ രഹസ്യവും അതിവേഗവും; രാഹുലും കമല്‍ഹാസനും കൂടിക്കാഴ്‌ച നടത്തി
നീക്കങ്ങള്‍ രഹസ്യവും അതിവേഗവും; രാഹുലും കമല്‍ഹാസനും കൂടിക്കാഴ്‌ച നടത്തി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ച ഏറെ നേരം നീണ്ടു നിന്നു.
കൂടിക്കാഴ്‌ച ഔപചാരികമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും തമിഴ്‌നാട് രാഷ്‌ട്രീയം കുടിക്കാഴ്‌ചയില്‍ ചര്‍ച്ചയായെന്ന് കമല്‍ വ്യക്തമാക്കി. തമിഴ്‌നാട് രാഷ്‌ട്രീയവും രണ്ടു പാര്‍ട്ടികളെ സംബന്ധിച്ച വിഷയങ്ങളും സംസാരിചെന്ന് രാഹുലും പറഞ്ഞു.
കൂടിക്കാഴ്‌ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പാര്‍ട്ടിക്കുള്ള അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ഉറപ്പു നല്‍കിയതായി കമല്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാര്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെ ലോക്‍സഭാ തെരഞ്ഞെടുപ്പും അടുത്തുവരാനിരിക്കെ കമല്‍ - രാഹുല്‍ കൂടിക്കാഴ്‌ചയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.