പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി വിമര്‍ശിക്കരുത്; നിര്‍ദ്ദേശം സംഘ്‌പരിവാര്‍ സംഘടനകളുടെ ഭാരവാഹികളുടെ യോഗത്തില്‍
പ്രധാനമന്ത്രിയെ വിമര്‍ശിക്കരുതെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി വിമര്‍ശിക്കരുതെന്ന് ആര്‍ എസ് എസ് സംഘ്‌ചാലക് മോഹന്‍ ഭാഗവത്. സംഘ്‌പരിവാര്‍ സംഘടനകളിലെ ഭാരവാഹികളുടെ യോഗത്തിലാണ് ഭാഗവത് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്കിയത്.
ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഭാരവാഹികളുമടക്കം 236 പേരാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മുതിർന്ന ആർ എസ് എസ് നേതാക്കൾ, വി എച്ച് പി, ബജ്റംങ്ദൾ സംഘടനകള്‍ ഉൾപ്പെടെ 33 സംഘ്പരിവാർ സംഘടനകള്‍ യോഗത്തിൽ പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.