ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ട് രൂപ. വെള്ളിയാഴ്ച ഡോളറിനെതിരെ 71 പൈസയോളമാണ് രൂപ ശക്തിപ്രാപിച്ചത്. വെള്ളിയാഴ്ച വിപണി അടയ്ക്കുമ്‌ബോള്‍ രൂപയുടെ വില ഡോളറിന് 81.40 രൂപയില്‍ നിന്നും 80.69 രൂപയായി മാറി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യം.
വ്യാഴാഴ്ചയും രൂപ ഏഴ് പൈസ കയറിയിരുന്നു. ഡോളര്‍ സൂചി .02 ശതമാനം കുറഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ പണപ്പെരുപ്പത്തില്‍ അല്‍പം കുറവ് കണ്ടതിനെ തുടര്‍ന്നാണ് ഡോളര്‍ സൂചിക ഇപ്പോള്‍ .02 ശതമാനം കുറഞ്ഞ് 108.18ല്‍ എത്തി.