Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്; നരേന്ദ്ര മോദി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ജൂലൈ 2024 (14:16 IST)
ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയപ്പോള്‍ പുടിന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചെന്ന് മോദി പറഞ്ഞു. തിങ്കളാഴ്ചയാണ് നരേന്ദ്രമോദി രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചത്. 
 
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം നിരാശയുണ്ടാക്കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്റെ അതേദിവസം തന്നെ നരേന്ദ്രമോദി-പുടിന്‍ കൂടിക്കാഴ്ച നടന്നത് സമാധാനത്തിനേറ്റ് തിരിച്ചടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. സോഷ്യല്‍ മീഡിയ എക്‌സിലാണ് സെലന്‍സ്‌കി അഭിപ്രായം പറഞ്ഞത്. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ ആലിംഗനം ചെയ്യുന്നത് കാണുന്നത് നിരാശയും സമാധാനത്തിനെതിരെയുള്ള പ്രഹരവുമാണെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം മോദി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments