Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം: സമാധാനത്തിനെതിരെയുള്ള പ്രഹരമാണെന്ന് സെലന്‍സ്‌കി

നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം:  സമാധാനത്തിനെതിരെയുള്ള പ്രഹരമാണെന്ന് സെലന്‍സ്‌കി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ജൂലൈ 2024 (13:55 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം നിരാശയുണ്ടാക്കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്റെ അതേദിവസം തന്നെ നരേന്ദ്രമോദി-പുടിന്‍ കൂടിക്കാഴ്ച നടന്നത് സമാധാനത്തിനേറ്റ് തിരിച്ചടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. സോഷ്യല്‍ മീഡിയ എക്‌സിലാണ് സെലന്‍സ്‌കി അഭിപ്രായം പറഞ്ഞത്. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് നരേന്ദ്രമോദി രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചത്. 
 
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ ആലിംഗനം ചെയ്യുന്നത് കാണുന്നത് നിരാശയും സമാധാനത്തിനെതിരെയുള്ള പ്രഹരവുമാണെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം മോദി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു