Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില റഷ്യ വീണ്ടും കുറച്ചു

ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില റഷ്യ വീണ്ടും കുറച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (15:58 IST)
ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില റഷ്യ വീണ്ടും കുറച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ നിരക്ക് റഷ്യ വീണ്ടും കുറച്ചത്. നിലവില്‍ ബാരലിന് 60 ഡോളറിനും താഴെയാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത്. യൂറോപ്പ് അടക്കമുള്ള വിപണികളില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എണ്ണ വില വന്‍തോതില്‍ കുറയ്ക്കാന്‍ റഷ്യ നിര്‍ബന്ധിതമായത്. 
 
നേരത്തെ ജി7 രാജ്യങ്ങള്‍ റഷ്യയ്ക്ക് നല്‍കുന്ന എണ്ണയ്ക്ക് വിലപരിതി നിശ്ചയിച്ചിരുന്നു. 60 ഡോളറെ പരിധിയാണ് നിശ്ചയിച്ചത്. ഇതിലൂടെ കൂടുതല്‍ പണം റഷ്യയ്ക്ക് ലഭിക്കുന്നത് തടയാം എന്ന ധാരണയിലാണ് വില നിശ്ചയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി