Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന സർക്കാരിന്റെ നിലപാടുമാറ്റം രാഷ്ട്രീയ സമ്മർദ്ദം മൂലം; ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് അമിക്യസ് ക്യൂറി സുപ്രീം കോടതിയിൽ

സംസ്ഥാന സർക്കാരിന്റെ നിലപാടുമാറ്റം രാഷ്ട്രീയ സമ്മർദ്ദം മൂലം; ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് അമിക്യസ് ക്യൂറി സുപ്രീം കോടതിയിൽ
, ബുധന്‍, 1 ഓഗസ്റ്റ് 2018 (15:50 IST)
ശബരിമലയിൽ സ്ത്രീകൾ ആരാധന നടത്തുന്നതിൽ എതിർപ്പുമായി അമിക്യസ് ക്യൂറി രംഗത്ത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണമെന്നും ആചാരങ്ങളെ കോടതി മാനിക്കണം എന്നും അമിക്യസ് ക്യൂറി രാമമൂർത്തി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. 
 
സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന സർക്കാരിന്റെ നിലപാടിനെയും അമിക്യസ് ക്യൂറി കോടതിയിൽ വിമർശിച്ചു. സർക്കാരിന്റെ നിലപാട് മാറ്റം രഷ്ട്രിയ സമ്മർദ്ദംകൊണ്ടാണെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. നേരത്തെ മറ്റൊരു അമിക്യസ് ക്യൂറിയായ രാജുരമചന്ദ്രൻ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. കേസിൽ അമിക്യസ് ക്യൂറിയുടെ വാദം പൂർത്തിയായി.
 
കേസിൽ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് ഹർജിക്കാരോട് സുപ്രീം കോടതി വ്യക്തമാക്കി. ആചാരങ്ങളുടെ ആത്മാർത്ഥതയും വിശ്വാസ്യതയും മാത്രമേ ചോദ്യം ചെയ്യാനാകൂ. ഇതാണ് കോടതി പരിഷോധിക്കുന്നതെന്നും ചീഫ് ജെസ്റ്റിസ്  ദീപക് മിശ്ര വ്യക്തമാക്കി.
 
ശബരിമലക്ക് പ്രത്യേക പദവി നൽകാനാകില്ലെന്നും അയ്യപ്പെന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും കോടതി ഇന്നലത്തെ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് ശബരിമലയിൽ വിലക്കേർപ്പെടുത്തുന്നത് ഭരഘടനയുടെ ലംഘനമാണെന്നും കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. 
 
എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കനം എന്നാവശ്യപ്പെട്ട് യംഗ് ലോയേർസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ വാദം തുടരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊട്ടിയൂർ പീഡനം: രണ്ടുപേർ വിചാരണ നേരിടണം, മൂന്നുപേരെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കി