Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല കയറാൻ മാലയിട്ട വിദ്യാർത്ഥിയെ മർദ്ദിച്ച് അധ്യാപകൻ, വിചിത്രമായ വിശദീകരണവുമായി പ്രിൻസിപ്പൽ

ശബരിമല കയറാൻ മാലയിട്ട വിദ്യാർത്ഥിയെ മർദ്ദിച്ച് അധ്യാപകൻ, വിചിത്രമായ വിശദീകരണവുമായി പ്രിൻസിപ്പൽ
, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (17:46 IST)
ചെന്നൈ: ശബരിമല കയറുന്നതിനായി മാലയിട്ട് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ പ്രധാന അധ്യാപകൻ മർദ്ദിച്ചതായി പരാതി. തമിഴ്നാട്ടിലെ രാമേശ്വരത്തെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ അധ്യാപകനെതിരെ വലിയ പ്രതിശേധം ഉയർന്നുകഴിഞ്ഞു. 
 
ചെരുപ്പ് ധരിക്കാതെ സ്കൂളിലെത്തി എന്നാരോപിച്ചായിരുന്നു പ്രധാന അധ്യാപകന്റെ മർദ്ദനം കുട്ടിയുടെ പിതാവ് സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. എന്നൽ സ്കൂളിൽ ചെരുപ്പ് ധരിക്കാതെ വരുന്നത് സ്കൂൾ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാലാണ് വിദ്യാർത്ഥിയെ ശിക്ഷിച്ചത് എന്നുമാണ് സ്കൂൾ അധ്യാപകന്റെ വിശദീകരണം.
 
സ്കൂൾ അധികൃതരും പൊലീസും കുട്ടിയുടെ രക്ഷിതാവുമായി ചർച്ച നടത്തി എങ്കിലും സംഭവത്തിൽ പരാതി നൽകാൻ തന്നെയാണ് പിതാവിന്റെ തീരുമാനം. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്ടന്നൊരു ദിവസം ഭൂമിയിനിന്നും മനുഷ്യൻ അപ്രത്യക്ഷമായാൽ ! ചിന്തിച്ചിട്ടുണ്ടോ ?