അങ്ങനെ സംഘപരിവാറിന്റെ ആ വാദവും പൊളിഞ്ഞു, പൊളിച്ചടുക്കി എസ്പി യതീഷ് ചന്ദ്ര

തിങ്കള്‍, 19 നവം‌ബര്‍ 2018 (11:02 IST)
ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുകയാണെന്ന സംഘപരിവാര്‍ വാദങ്ങളെ പൊളിച്ച് എസ്പി യതീഷ് ചന്ദ്ര. ആയിരക്കണക്കിന് ആളുകളില്‍ മലകയറുമ്പോള്‍ ഒന്നോ രണ്ടോ പേരെയാണ് അറസ്റ്റ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്ന് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
 
ശബരിമലയില്‍ ഭക്തര്‍ക്കെതിരേ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചരണം നടത്തുന്നത്. ഇതിനായി വ്യാജ ഫോട്ടോസും സംഘപരിവാർ ഉപയോഗിക്കുന്നുണ്ട്. 
 
ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ലക്ഷ്യവുമായി എത്തിയവരെ പൊലീസിന് തിരിച്ചറിയാന്‍ സാധിക്കും. വർഗീയ കലാപം ഉണ്ടാക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് വ്യക്തം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകരുത്, ആറ് മണിക്കൂറിനുള്ളിൽ തിരിച്ച് നിലയ്‌ക്കൽ എത്തണം; പൊലീസിന്റെ വ്യവസ്ഥകളെല്ലാം അംഗീകരിച്ച് ശശികല സന്നിധാനത്തേക്ക്