Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ 17കാരന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു; സച്ചിനെ പ്രണയിച്ച കഥയുമായി അഞ്‌ജലി

ആ 17കാരന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു; സച്ചിനെ പ്രണയിച്ച കഥയുമായി അഞ്‌ജലി
, വ്യാഴം, 6 നവം‌ബര്‍ 2014 (16:58 IST)
ലവ് ഇന്‍ ഫസ്റ്റ് സൈറ്റ് എന്ന് പറയാറില്ലെ. അക്കാര്യം അക്ഷരം പ്രതി അനുഭവിച്ചയാളാണ് അഞ്‌ജലി മേത്ത എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ ബോയിയെ ആദ്യമായി കണ്ടപ്പോള്‍ വിമാനത്താവളത്തില്‍ അമ്മയെ സ്വീകരിക്കാന്‍ എത്തിയതുപ്പൊലും മറന്ന് അഞ്‌ജലി ആ പതിനേഴുകാരന്‍ വണ്ടര്‍ ബോയിയുടെ പിന്നാലെ പാഞ്ഞു. അതും വിളിച്ചു കൂവിക്കൊണ്ട്. ഇന്ന് ആ വണ്ടര്‍ ബോയ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. അഞ്‌ജലി മേത്ത അദ്ദേഹത്തിന്റെ പത്നിയും.

സച്ചിന്റെ ആത്മകഥ പ്‌ളേയിംഗ്‌ ഇറ്റ്‌ മൈ വേ യുടെ പ്രകാശന വേളയില്‍ അഞ്‌ജലി തങ്ങളുടെ പ്രണയം തുറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ മാതാവിനെ കാത്ത്‌ നില്‍ക്കുമ്പോഴായിരുന്നു അഞ്‌ജലി മേത്ത എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സച്ചിന്‍ തെന്‍ഡുക്കര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ ബോയ്‌ യെ ആദ്യം കാണുന്നത്‌. സുന്ദരനാണല്ലോ എന്ന്‌ അപ്പോള്‍ തോന്നുകയും ചെയ്‌തു. സച്ചിന്‍ എന്ന്‌ ഉറക്കെ വിളിച്ചുകൊണ്ട്‌ 17 കാരന്‍ സച്ചിന്റെ പിന്നാലെഅവള്‍ ഓടി. അമ്മയെ സ്വീകരിക്കാന്‍ കൂട്ടുകാരിക്കൊപ്പമാണല്ലോ താന്‍ വിമാനത്താവളത്തില്‍ എത്തിയതെന്ന്‌ പോലും അപ്പോള്‍ അവര്‍ മറന്നു പോയി- അഞ്‌ജലി വാചാലയായി.

എന്നാല്‍ അന്ന് ലജ്ജകൊണ്ട് സച്ചിന്‍ തന്നെ തല ഉയര്‍ത്തി നോക്കുകപോലുമുണ്ടായില്ലെന്നും എന്നാല്‍  , ആ മുഖം കണ്ടപ്പോള്‍ തനിക്ക് ക്യൂട്ട്നെസ് തോന്നിയെന്നും അഞ്‌ജലി പറയുന്നു. എന്നാല്‍ അന്ന് തന്റെ പിന്നാലെ ഓടിയെത്തിയ സുന്ദരിയെ ആ പയ്യനും മറന്നിരുന്നില്ല. പിന്നീടൊരിക്കല്‍ സച്ചിന്റെ നമ്പര്‍ കിട്ടിയ ശേഷം അഞ്‌ജലി ഫോണ്‍ വിളിക്കുകയുണ്ടായി. താന്‍ അഞ്‌ജലി ആണെന്നും വിമാനത്താവളത്തില്‍ വെച്ച്‌ കണ്ടിരുന്നെന്നും പറഞ്ഞപ്പോള്‍ താന്‍ ഓര്‍മ്മിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തു കളറായിരുന്നു ധരിച്ചിരുന്നതെന്ന്‌ ചോദിച്ചപ്പോള്‍ ഓറഞ്ച്‌ നിറത്തിലെ ടി ഷര്‍ട്ട്‌ ആയിരുന്നില്ലേ എന്ന്‌ സച്ചിന്‍ തിരിച്ചു ചോദിച്ചു.

അങ്ങനെ ആ പരിചയം പിന്നീട് ഗാഡമായ പ്രണയത്തിലേക്ക് വളര്‍ന്നു. ഒരിക്കല്‍ ജേര്‍ണലിസ്റ്റായി അഭിനയിച്ച് സച്ചിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കാണാനും അഞ്‌ജലി സാഹസം കാട്ടി. വീട്ടില്‍ ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹം പകച്ചുപോയി. എന്നാല്‍ സച്ചിന്റെ സഹോദരി ഈ കള്ളക്കളി കണ്ടുപിടിക്കുകയും തന്നെ കാണാന്‍ വന്നതാണെന്ന്‌ പറഞ്ഞ്‌ സച്ചിന്‍ അഞ്‌ജലിയെ രക്ഷിക്കുകയും ചോക്‌ളേറ്റ്‌ നല്‍കുകയും ചെയ്‌തു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട്‌ വിദേശ പര്യടനത്തിലായിരിക്കുന്ന താരവുമായി അഞ്‌ജലി ഫോണ്‍ വിളിച്ചിരുന്നത്‌ രാത്രി പത്തുമണിക്ക്‌ ശേഷം മാത്രമായിരുന്നു. വിദേശത്തേക്ക് വിളിക്കുന്നതിന് ആ സമയം കോള്‍‌റേറ്റ് കുറവായിരുന്നതിനാലാണ് അങ്ങനെ ചെയ്തിരുന്നത്. ഇന്റര്‍നാഷണല്‍ ടെലിഫോണ്‍ ബില്ലിന്റെ കാര്യം പറഞ്ഞുകൊണ്ട്‌ സച്ചിനെഴുതിയിരുന്ന കത്തുകളായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആശയവിനിമയ ഉപാധിയായി പിന്നീട് വര്‍ത്തിച്ചതെന്നും അഞ്‌ജലി പറയുന്നു.

തങ്ങള്‍ക്ക്‌ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന വിവരം അഞ്‌ജലി സച്ചിന്റെ മാതാപിതാക്കളെ അറിയിക്കുമ്പോള്‍ സച്ചിന്‍ ന്യൂസിലന്റ്‌ പര്യടനത്തിലായിരുന്നു. അഞ്‌ജലിയെ വിവാഹം കഴിക്കണമെന്ന്‌ മാതാപിതാക്കളെ അറിയിക്കുന്നത്‌ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫാസ്‌റ്റ് ബൗളര്‍മാരെ നേരിടുന്നതിനേക്കാള്‍ ദുഷ്‌ക്കരമായ കാര്യമായിരുന്നെന്ന്‌ സച്ചിനും വേദിയില്‍ പറഞ്ഞു.

ഒരുക്രിക്കറ്റ്‌ കളിക്കാരന്റെ ഭാര്യയായിരിക്കുക എന്നത്‌ വളരെ ദുഷ്‌ക്കരമായ ഒന്നാണ്‌. എന്നാല്‍ സച്ചിന്‍ കളിക്കുമ്പോള്‍ ഒരിക്കലും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ല. പുലര്‍ച്ചെ ഭര്‍ത്താവ്‌ എഴുന്നേറ്റ്‌ പോകുന്നതു മുതല്‍ ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുന്നതും കുട്ടികള്‍ക്കൊപ്പം പുറത്ത്‌ പോകുന്നതുമെല്ലാം പ്രശ്‌നമാണെന്ന്‌ അഞ്‌ജലി പറയുന്നു. പിതാവിന്റെ മരണവാര്‍ത്ത അറിയിക്കുക എന്നാതായിരുന്നു സച്ചിന്റെ ഭാര്യ എന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌ക്കരമായ ജോലിയെന്നും അഞ്‌ജലി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam