Webdunia - Bharat's app for daily news and videos

Install App

Saif Ali Khan: നട്ടെല്ലിനു സമീപത്തു നിന്ന് കിട്ടിയത് രണ്ടര ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം; ശസ്ത്രക്രിയ നീണ്ടത് അഞ്ച് മണിക്കൂര്‍ !

മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരം ഇപ്പോള്‍ ഉള്ളത്

രേണുക വേണു
വെള്ളി, 17 ജനുവരി 2025 (08:56 IST)
Saif Ali Khan: വീട്ടില്‍ മോഷണത്തിനു എത്തിയ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് സെയ്ഫിനു കുത്തേറ്റത്. പരുക്കുകള്‍ ഗുരുതരമായതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 
 
മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അക്രമി ആറ് തവണയാണ് സെയ്ഫിനെ കുത്തിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ സെയ്ഫിനു പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ആശുപത്രിയിലുണ്ട്. 
 
നട്ടെല്ലിലെ ദ്രാവക ചോര്‍ച്ചയാണ് സെയ്ഫിന്റെ ആരോഗ്യനില വഷളാക്കിയത്. മുറിവ് വലുതായതിനാല്‍ സുഷ്മുനാ നാഡിയിലേക്കും തലച്ചോറിലേക്കും അണുബാധ പടരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടത്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് താരം അപകടനില തരണം ചെയ്തത്. 
 
അതേസമയം അക്രമിക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. അന്വേഷണത്തിനായി മുംബൈ പൊലീസ് 20 ടീമിനെ വിന്യസിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി; ഇന്ന് രാത്രി സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

ചിൽഡ്രൻസ് ഹോമിൽ 16കാരൻ 17 കാരനെ തലയ്ക്കടിച്ചു കൊന്നു

ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട്ടെ 233 കടകൾക്ക് 7.75 ലക്ഷം പിഴിയിട്ടു

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ കാണാതായി

ആലപ്പുഴയില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments