അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയുടെ കുത്തേറ്റ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ സെയ്ഫ് അലി ഖാൻ. ആറോളം കുത്തേറ്റ നടൻ അപകട നില തരണം ചെയ്തു എന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിൽ സെയ്ഫ് അലി ഖാന്റെ സ്വകാര്യ ജീവിതം വീണ്ടും ചർച്ചയാവുന്നു. ഇപ്പോൾ നടി കരീന കപൂറിനും മക്കൾക്കുമൊപ്പം മനോഹരമായ കുടുംബ ജീവിതം നയിക്കുകയാണ് അൻപത്തിനാലുകാരനായ സെയ്ഫ് അലി ഖാൻ.
രണ്ട് വിവാഹത്തിലായി നാല് മക്കളാണ് സെയ്ഫിനുള്ളത്. നടി അമൃത സിംഗ് ആയിരുന്നു നടന്റെ ആദ്യ ഭാര്യ. പതിമൂന്ന് വർഷത്തോളം ഒരുമിച്ച് ജീവിച്ച ദമ്പതികൾ 2004 ൽ പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു. ഭേഖുധി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അമൃതയും സെയ്ഫ് അലി ഖാനും പരിചയപ്പെട്ടത്. 1991 ൽ ആയിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരായത്. സാറ അലി ഖാനും, ഇബ്രാഹിം അലി ഖാനുമാണ് ആ ബന്ധത്തിലെ മക്കൾ. 14 വർഷത്തിന് ശേഷം, 2004 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.
ജീവനാംശമായി അമൃത സിംഗ് വലിയൊരു തുക ആവശ്യപ്പെട്ടതായും അന്ന് വാർത്തകൾ ഉണ്ടായിരുന്നു. അഞ്ച് കോടിയായിരുന്നു അന്ന് ജീവനാശംസമായി ആവശ്യപ്പെട്ടത്. കൂടാതെ മകന് 18 വയസ്സ് ആവുന്നത് വരെ പ്രതിമാസം ഒരു ലക്ഷം രൂപ നൽകണം എന്നും ഉണ്ടായിരുന്നു. സെയ്ഫ് ഒരിക്കൽ പോലും ഇത് മുടക്കിയില്ല. വീടും, അതുവരെ സമ്പാദിച്ചതും എല്ലാം മക്കൾക്കും അമൃതയ്ക്കും നൽകിയിട്ടാണ് സെയ്ഫ് ബന്ധം വേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
തുടർന്ന് എട്ട് വർഷങ്ങൾക്ക് ശേഷം 2012 ൽ ആണ് കരീന കപൂറുമായുള്ള സെയ്ഫ് അലി ഖാന്റെ വിവാഹം നടന്നത്. ഇതിനിടയിൽ അമൃത സിംഗ് ഒരിക്കൽ സെയ്ഫ് അലി ഖാൻ, നടന്റെ അറിവില്ലാതെ ഉറക്ക ഗുളിക നൽകിയ വാർത്തകളും പുറത്തുവരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയത് സംവിധായകൻ സൂരജ് ബർജാത്യയാണ്.
ഹും സാത്ത് സാത്ത് ഹായ് എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് സെയ്ഫ് വളരെ സ്ട്രസ്സ്ഫുൾ ആയിരുന്നു. പേഴ്‌സണൽ ലൈഫിലെ ചില പ്രശ്‌നങ്ങൾ കാരണമാവാം, ഷോട്ടിൽ ഒരുപാട് റീ ടേക്കുകൾ പോകേണ്ടതായി വന്നു. സെയ്ഫിന് രാത്രി ഉറക്കവും ഉണ്ടായിരുന്നില്ല. ഇത് മനസ്സിലോാക്കിയ താൻ അന്ന് ഭാര്യയായിരുന്ന അമൃതയോട്, സെയ്ഫ് അറിയാതെ ഉറക്ക ഗുളിക നൽകി അയാളുടെ മെന്റൽ ഹെൽത്ത് ഓകെയാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. അത് പ്രകാരം അമൃത ഒരു ഗുളിക നൽകുകയും, സെയ്ഫ് അടുത്ത ദിവസം നല്ല രീതിയിൽ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു എന്നാണ് സംവിധായകൻ പറഞ്ഞത്.