Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈന... നിങ്ങളുടെ പെട്ടി മടക്കാൻ ഒരുങ്ങിക്കൊള്ളുക, മികച്ചവരെ വീഴ്ത്താനറിയാവുന്ന ഒരു താരത്തെ ലഭിച്ചു; സിന്ധുവിന്റെ പേര് പറഞ്ഞ് സൈനയെ ട്രോളാൻ നോക്കിയവനു സൈനയുടെ വക കിടിലൻ മറുപടി

സിന്ധുവിന്റെ പേരുപറഞ്ഞ് സൈനയെ ട്രോളാൻ നോക്കിയ ആരാധകന് കിട്ടിയത്

സൈന... നിങ്ങളുടെ പെട്ടി മടക്കാൻ ഒരുങ്ങിക്കൊള്ളുക, മികച്ചവരെ വീഴ്ത്താനറിയാവുന്ന ഒരു താരത്തെ ലഭിച്ചു; സിന്ധുവിന്റെ പേര് പറഞ്ഞ് സൈനയെ ട്രോളാൻ നോക്കിയവനു സൈനയുടെ വക കിടിലൻ മറുപടി
ഹൈദരാബാദ് , ശനി, 20 ഓഗസ്റ്റ് 2016 (10:15 IST)
റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പേര് ഒരിക്കൽ കൂടി മുഴങ്ങി കേട്ടു. ഹരിയാനക്കാരിയായ പി സിന്ധു എന്ന മിടുക്കി പെൺകുട്ടിയിലൂടെ. എന്നാൽ ഇതിനിടയിൽ സിന്ധുവിന്റെ പേരുപറഞ്ഞ് സൈന നെഹ്‌വാളിനിട്ട് പണി കൊടുക്കാൻ ചിലരൊക്കെ ശ്രമിച്ചിരുന്നു. ബാഡ്മിന്റൻ സിംഗിൾസ് വിഭാഗത്തിൽ സിന്ധു ഫൈനലിൽ കടന്നപ്പോഴായിരുന്നു സംഭവം. അതും ട്വിറ്ററിലൂടെ.
 
webdunia
'പ്രിയ സൈന... താങ്കളുടെ പെട്ടിയെടുത്ത് മടങ്ങാൻ തയ്യാറായിക്കോളൂ. ഏറ്റവും മികച്ചവരെ എങ്ങനെ വീഴ്ത്താൻ കഴിയുമെന്ന് അറിയാവുന്ന ഒരാളെ ഞങ്ങൾക്ക് കിട്ടിക്കഴിഞ്ഞു'. സൈനയ്ക്കിട്ടൊരു താങ്ങ് എന്ന രീതിയിലായിരുന്നു ആരാധാകന്റെ ട്വീറ്റ്. എന്നാൽ സൈനയുടെ മറുപടി അപ്രതീക്ഷവും വ്യത്യസ്തവുമായിരുന്നു. 'ഉറപ്പായും. വാക്കുകൾക്ക് നന്ദി. സിന്ധു വളരെ നന്നായി കളിക്കുന്നു. മികച്ച പ്രകടനമാണ് സിന്ധു കാഴ്ച വെയ്ക്കുന്നത്. ഇന്ത്യയും ഒരുപാട് മുന്നേറിയിരിക്കുന്നു.
 
webdunia
ഏതായാലും ഈ മറുപടി ട്വീറ്റിന് വൻപിന്തുണയാണ് ലഭിച്ചത്. നിരവധി പേർ സൈനയെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ പരസ്യമായി മാപ്പു പറയാനും അദ്ദേഹത്തിന് മടി ഉണ്ടായില്ല. താൻ നടത്തിയ അപക്വമായ പരാമർശത്തിന് മാപ്പുപോലും പറഞ്ഞു അദ്ദേഹം. മാത്രമല്ല, സൈനയുടെ ആരാധകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
webdunia

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകന് വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഓസ്‌ട്രേലിയയില്‍ മലയാളി കൊലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്