Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൽമാൻ ഖാനും അമൃത ഫഡ്നാവിസിനും വൈ പ്ലസ് സുരക്ഷ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് എക്സ് കാറ്റഗറി

സൽമാൻ ഖാനും അമൃത ഫഡ്നാവിസിനും വൈ പ്ലസ് സുരക്ഷ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് എക്സ് കാറ്റഗറി
, ചൊവ്വ, 1 നവം‌ബര്‍ 2022 (18:58 IST)
അധോലോക സംഘത്തിൻ്റെ ഭീഷണിയെ തുടർൻ ബോളിവുഡ് താരം സൽമാൻ ഖാൻ്റെ സുരക്ഷ വർധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നിലെ സംഘമായ ലോറൻസ് വൈഷ്ണോയിയുടെ സംഘമാണ് സൽമാന് വധഭീഷണി മുഴക്കിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് താരത്തിൻ്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.
 
സൽമാനെ കൂടാതെ  നടൻമാരായ അക്ഷയ് കുമാർ,അനുപം ഖേർ എന്നിവർക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഭാര്യ അമൃത ഫഡ്നാവിസിനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.സൽമാൻ ഖാനും അമൃത ഫഡ്നാവിസിനും വൈ പ്ലസ് സുരക്ഷയും അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് എക്സ് കാറ്റഗറി സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
 
വൈപ്ലസ് കാറ്റഗറിയിൽ സുരക്ഷയ്ക്കായി എപ്പോഴും സായുധരായ നാല് ഉദ്യോഗസ്ഥരും എക്സ് കാറ്റഗറിയിൽ ഇത്തരത്തിൽ 3 ഉദ്യോഗസ്ഥരുമാണ് ഉണ്ടാകുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐടി മെറ്റൽ ഓഹരികളിൽ മുന്നേറ്റം, സെൻസെക്സ് 61,000വും നിഫ്റ്റി 18,100ഉം പിന്നിട്ടു