Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു എന്റെ അവസ്ഥ, നേരെ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല - സല്‍മാന്‍ ഖാന്‍

സംഭവം വിവാദമായതിനെ തുടര്‍ന്ന് സല്‍മാന്‍ ഖേദം പ്രകടിപ്പിച്ചു

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (12:10 IST)
വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വെട്ടിലായി. പുതിയ ചിത്രം സുല്‍ത്താന്റെ ഷൂട്ടിംഗിനെ കുറിച്ചുള്ള അനുഭവങ്ങള്‍ സ്പോട്ബോയെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി പങ്കുവയ്‌ക്കുമ്പോള്‍ താരം നടത്തിയ ഒരു പരാമര്‍ശമാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്.

ചിത്രത്തിന്റെ ചില ഭാഗങ്ങളിലെ ഷൂട്ട് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു തന്റെ അവസ്ഥയെന്ന് സല്‍മാന്‍ പറഞ്ഞതാണ് വിവാദമായത്.

സുല്‍‌ത്താന്റെ ഷൂട്ട് ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഗുസ്‌തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിനായി മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടി വന്നു. വളരെ കഷ്‌ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ഷൂട്ടിംഗ് എന്നും താരം പറഞ്ഞു.

ഗുസ്‌തി പിടിക്കുന്നതിനിടെ റിംഗില്‍ വീഴുന്നതും ഇടിക്കുന്നതും ആവര്‍ത്തിച്ച് ഷൂട്ട് ചെയ്യേണ്ടിവന്നു. പലപ്പോഴും പല ഷോട്ടുകളും എടുക്കുന്നത് മണിക്കൂറുകളോളം നീണ്ടു നിന്നു. തുടര്‍ച്ചയായി വിശ്രമമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവന്നു. ഷൂട്ട് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു തന്റെ അവസ്ഥ എന്നും സല്‍മാന്‍ ഖാന്‍ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പ്രതിഷേധം ശക്തമായത്.

അതേസമയം, സംഭവം വിവാദമായതിനെ തുടര്‍ന്ന് സല്‍മാന്‍ ഖേദം പ്രകടിപ്പിച്ചതായി ബോളിവുഡ്ലൈഫ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments