ബിജെപി പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കുമോ ?; ഇന്ത്യ- പാകിസ്ഥാന് ബന്ധം താറുമാറായിരിക്കെ വിവാദ പരാമർശവുമായി സൽമാൻ ഖാൻ
ഇന്ത്യ- പാകിസ്ഥാന് ബന്ധം താറുമാറായിരിക്കെ വിവാദ പരാമർശവുമായി സൽമാൻ ഖാൻ
ഇന്ത്യ- പാകിസ്ഥാന് ബന്ധം താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പരാമർശവുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ.
“ യുദ്ധത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ആദ്യം ഓര്‍ക്കേണ്ടത് ജവാന്മാരെക്കുറിച്ചാണ്. ഇരു വിഭാഗത്തിലും നാശമുണ്ടാക്കുന്നതാണ് യുദ്ധം. ഇതു മൂലം മിക്ക കുടുംബങ്ങള്‍ക്കും നാഥനില്ലാതാകുന്ന അവസ്ഥയുണ്ടാക്കും. മക്കളേയും അച്ഛൻമാരെയും നഷ്ടപ്പെടമാകും. ഇതിനാല്‍ യുദ്ധത്തിന് ഉത്തരവ് നൽകുന്നവർ പോയി യുദ്ധം ചെയ്യുന്നതാകും നല്ലത് ” - എന്നും സല്മാന് വ്യക്തമാക്കി.
തന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ്ലൈറ്റിന്റെ പ്രചരാണര്‍ഥം സംഘടിപ്പിച്ച ചടങ്ങിലാണ് സൽമാൻ ഖാൻ വിവാദമായേക്കാവുന്ന പ്രസ്താവന നടത്തിയത്.