Webdunia - Bharat's app for daily news and videos

Install App

താരമാംഗല്യത്തിനിടെ എല്ലാവരും മറന്നുപോയൊരു കാര്യമുണ്ട്...

മാപ്പ്... ഒരു നിമിഷത്തേക്കെങ്കിലും താങ്കളെ മറന്നതിന്! ദിലീപ് -കാവ്യ വിവാഹത്തിനിടെ നമ്മൾ മറന്നുപോയ ഒന്നുണ്ട്...

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (10:55 IST)
നവംബർ 26 ഒരു ഭാരതപുത്രനും മറക്കാനിടയില്ലാത്ത ദിവസം. ഭാരതത്തിന്റെ ആത്മാഭിമാനത്തിന് മുകളിൽ കനത്ത കളങ്കം ഏൽപ്പിക്കുവാൻ പാകിസ്ഥാന്റെ മണ്ണിൽ നിന്നും ചിലർ മുംബൈയിൽ എത്തിച്ചേരുകയും ഭാരതത്തിനു മുകളിൽ ഭീകരാക്രമണം നടത്തുകയും ചെയ്ത ദിവസമാണിത്. എന്നാൽ, ഇക്കഴിഞ്ഞ നവംബർ 26ന് കേരളം ചർച്ച ചെയ്തത് കാവ്യ - ദിലീപ് താരവിവാഹമായിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ നിന്ന ഇരുവരും വിവാഹം കഴിച്ചത് കേരള ജനതയെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. സോഷ്യൽ മീഡിയയിൽ തുടർന്നുണ്ടായ വിമർശനങ്ങൾ ഇതിനുദാഹരണമാണ്.
 
പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും അന്നത്തെ പ്രധാനവാർത്തയും ഇതുതന്നെയായിരുന്നു. അന്നത്തെ ഭീകരാക്രമണത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണനൊപ്പം പങ്കെടുത്ത കണ്ണൂരുകാരനായ പി വി മനേഷ് നവംബർ 26ലെ മലയാള പത്രങ്ങൾ കണ്ട് ഞെട്ടിപ്പോയിരുന്നു എന്ന് പറയുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ കുറിച്ചോ സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ചോ ഒന്നും, ഒന്നും അതിൽ ഉണ്ടായിരുന്നില്ലെന്ന് പി വി മനേഷ് പറയുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയവർ ആദ്യമായാണോ വേറൊരു വിവാഹം കഴിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
 
അതേസമയം, മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ ഓർമ പുതുക്കി അവർക്ക് ആദരമെന്നോണം ചടങ്ങ് നടത്താൻ മുംബൈ പോലീസ് മറന്നില്ല. തെക്കൻ മുംബൈയിലെ മുംബൈ പോലീസ് ജിംഖാനയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥിയായിരുന്നു. ഭീകരർക്കെതിരായ പോരാട്ടത്തിൽ അന്നു രക്‌തസാക്ഷിത്വം വരിച്ച എല്ലാപോലീസുകാരെയും അഭിമാനത്തോടെ അനുസ്മരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 
മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ... ഞങ്ങൾ ഈ നിമിഷം താങ്കളെ അനുസ്മരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുത്ത് ഞങ്ങളുടെ അഭിമാനം കാത്തുസൂക്ഷിച്ച അങ്ങയുറ്റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഒരായിരം ഓർമപൂക്കൾ അർപ്പിക്കുന്നു. 2008 നവംബർ 8നു ശേഷമുള്ള ഓരോ നവംബർ എട്ടിനും മലയാളി സമൂഹം ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. എന്നാൽ, ഇത്തവണ അതുണ്ടായില്ല. മറ്റൊരു വാർത്തയിൽ മുങ്ങിപ്പോയെന്ന് പറയാം.
 
തങ്ങൾക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ പലരും പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു, 'മാപ്പ്... ഈ ദിവസം ഒരിക്കലും മറക്കാൻ പാടില്ലാതിരുന്ന താങ്കളുടെ മുഖം ഒരു നിമിഷത്തേക്കെങ്കിലും മറന്നതിന് മാപ്പ്'. പലരും ഖേദം പ്രകടിപ്പിച്ച് പിന്നീട് രംഗത്തെത്തിയിരുന്നു. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments