Webdunia - Bharat's app for daily news and videos

Install App

ചാണക്യനെന്നാൽ ചാണകത്തിൽ നിന്നുണ്ടായ മൂന്നാം കിട തല്ലിപ്പൊളിക്കാരനല്ലെന്ന് സന്ദീപാനന്ദ ഗിരി

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 25 നവം‌ബര്‍ 2019 (08:00 IST)
മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിലെ നായകനെ ചാണക്യനെന്നു വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർഷനവുമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്.
 
ചാണക്യനെന്നാൽ ചാണകത്തിൽ നിന്നുണ്ടായ മൂന്നാംകിട തല്ലിപ്പൊളി രാഷ്ട്രീയകാരനാണെന്നു കരുതരുത്. ചാണക്യ നീതി ഒരിക്കലും ര‌ജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതായിരുന്നില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്,
ചാണക്യനെന്നാൽ #ചാണകത്തിൽ നിന്നുണ്ടായ ഒരു മൂന്നാംകിട തല്ലിപ്പൊളി രാഷ്ട്രീയക്കാരനെന്ന് കരുതരുത്.
ചാണക്യ നീതി ഒരിക്കലും രാജ്യത്തിന്റെ അന്തസ്സുകെടുത്തുന്നതായിരുന്നില്ല.
ധർമ്മത്തിനു മുറിവേൽപ്പിക്കുന്ന ഒരനീതിയും ആ മഹാമനീഷിയിൽ നിന്നുണ്ടായിട്ടില്ല.
ചാണക്യന്റെ പ്രസിദ്ധമായ നീതിവാചകമാണ് “സുഖസ്യ മൂലം ധർമ്മഃ”
ധർമ്മം ആയിരിക്കണം സുഖത്തിനും സന്തോഷത്തിനും അടിസ്ഥാനമായിരിക്കേണ്ടതെന്ന്.
ചാണക്യൻ അഥവാ വിഷ്ണുഗുപ്തൻ നക്തൻചരനെപ്പോലെ രാത്രിയുടെ യാമങ്ങളിലല്ല മൌര്യ സാമ്രാജ്യാധിപനായ ചന്ദ്രഗുപ്തന് ഉപദേശങ്ങൾ നല്കിയത്.
സൂര്യന്റെ പ്രഭയിൽ സൂര്യനെ ചൂണ്ടികൊണ്ടായിരുന്നു.
തക്ഷശിലയുടെ പ്രകാശഗോപുരമായിരുന്നു കൌടില്യൻ,വിഷ്ണുഗുപ്തൻ എന്നീപേരുകളിലറിയപ്പെട്ടിരുന്ന ചാണക്യൻ.
കരിക്കട്ടയെ സൂര്യനോടുപമിക്കരുത്.
പ്ളീസ്....

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments