പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ പശുവിന്റെ പ്രതിമ കൂടി ഉള്ളിലേക്ക് പ്രവേശിപ്പിച്ചവര്‍ യഥാര്‍ഥ പശുവിനെ കൂടി അകത്ത് കടത്താന്‍ തയ്യാറാകണമെന്നും ഇനിയും വൈകിയാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പശുക്കളുമായെത്തി പാര്‍ലമെന്റിലെത്തുമെന്നും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി.
പാര്‍ലമെന്റ് ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പിടിച്ചിരുന്ന ചെങ്കോലിന് മുകളില്‍ കൊത്തിവെച്ച പശുവിന്റെ പ്രതിമയെ പരാമര്‍ശിച്ചാണ് സ്വാമിയുടെ പ്രതികരണം. ഉദ്ഘാടനസമയത്തെങ്കിലും യഥാര്‍ഥ പശുവിനെ പാര്‍ലമെന്റിനകത്ത് കയറ്റണമായിരുന്നു. രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പസുക്കളെയെങ്കിലും പരിപാലിക്കാനാവുന്ന സംരക്ഷണ കേന്ദ്രങ്ങള്‍ വേണം. അങ്ങനെ പരിപാലിക്കുന്നവര്‍ക്ക് വര്‍ഷാവസാനം 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കണം.പശുക്കളെ സംരക്ഷിക്കുന്നവരെ മാത്രമെ തെരെഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കാവു. രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി ആവശ്യപ്പെട്ടു.