Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൽമാൻ ഖാൻ ഡാൻസ് ചെയ്യുന്നത് കുരങ്ങനെപ്പോലെ, ജനങ്ങളെ അപമാനിക്കുന്നു: സപ്ന ഭവ്നാനി

സൽമാൻ ഖാനെ ആക്ഷേപിച്ച് സപ്ന

സൽമാൻ ഖാൻ
റായ്പൂർ , ബുധന്‍, 24 ഓഗസ്റ്റ് 2016 (16:00 IST)
ബോളിവുഡിലെ മസിൽമാനായ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി സെലിബ്രിറ്റി ഹെയറ്റ്സ്റ്റൈലിസ്റ്റ് സപ്ന ഭവ്നാനി രംഗത്ത്. സൽമാൻ ഖാൻ ജനങ്ങളെ വഞ്ചിക്കുകയാണ്, ജനങ്ങളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നതെന്നും സപ്ന ആരോപിച്ചു. ഇതിനുമുമ്പും സപ്ന സൽമാനെതിരെ രംഗത്തെത്തിയിരുന്നു.
 
സൽമാൻ ഖാൻ ചില സിനിമകളിൽ നൃത്തം ചെയ്യുന്നത് കുരങ്ങിനെപ്പോലെയാണ്. സ്ത്രീകളെ അപമാനിക്കുന്ന സൽമാൻ മെയിൽ ഷോവനിസ്റ്റാണ്. ജനങ്ങൾ സൽമാനെ ആരാധിക്കുന്നത് അവർക്ക് ജോലി ലഭിക്കുന്നതിനാണ്. സൽമാന് ഒരു പ്രാധാന്യവും നൽകരുത് എന്നും സപ്ന ആരോപിച്ചു.
 
ബിഗ് ബോസിന്റെ ആറാം സീസണിലെ മത്സരാർത്ഥിയായിരുന്ന സപ്ന ആ കാലയളവിലും നിരവധി തവണ സൽമാനെതിരെ രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ബലാത്സംഗത്തിനിരയായതു പോലെയുണ്ടായിരുന്നു എന്ന് സൽമാൻ പറഞ്ഞതും വൻ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. അപ്പോഴും സൽമാൻ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ് സപ്ന രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിജിയെ വധിച്ചത് ആര്‍ എസ് എസ് ആണെന്ന് പറഞ്ഞിട്ടില്ല; ആര്‍ എസ് എസുമായി ബന്ധമുള്ള ചിലരാണെന്നാണ് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍