Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോൺ ഓഫ് ചെയ്ത് വച്ച‌തിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് 'തടവിൽ' കഴിയുന്ന എം എൽ എമാർ

ഞങ്ങൾ ഇവിടെ തന്നെയുണ്ട്, എല്ലാം സ്വന്തം ഇഷ്ട്പ്രകാരമെന്ന് എം എൽ എമാർ

ഫോൺ ഓഫ് ചെയ്ത് വച്ച‌തിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് 'തടവിൽ' കഴിയുന്ന എം എൽ എമാർ
, വെള്ളി, 10 ഫെബ്രുവരി 2017 (13:26 IST)
ശശികല ‘ആഡംബര’ തടവിലാക്കിയെന്ന് പറയുന്ന അണ്ണാ ഡി എം കെ എംഎൽഎമാർ
വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് എം എല്‍ എമാർ വ്യക്തമാക്കുന്നു. ആരുടെയും ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ചിലർ റിസോർട്ടിലുള്ളത്. ബാക്കിയുള്ളവർ ചെന്നൈയിലുണ്ടെന്നും അവർ പറഞ്ഞു. 
 
അതേസമയം, എം എൽ എമാർക്ക് ഭീഷണിയുണ്ടെന്ന് അണ്ണാ ഡി എം കെ വക്താവ് ഡി വളർമതി പറഞ്ഞു. അതിനാലാണ് ഫോൺ ഓഫ് ചെയ്തുവച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
 
എം എൽ എമാരിൽ മുപ്പതോളം പേര്‍ നിരാഹാരത്തിലാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു‍. എം എല്‍ എമാരെ തടവിലാക്കിയിരിക്കുന്ന ഹോട്ടലുകളില്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ ബന്ധങ്ങള്‍ വിച്‌ഛേദിച്ചിരിക്കുകയാണെന്നും ഇവരെ പുറംലോകവുമായി ബന്ധിപ്പിക്കാതിരിക്കാനുള്ള പദ്ധതികളാണ് ശശികലയും കൂട്ടരും നടത്തിയതെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഇവർ തന്നെ തള്ളിക്കളയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി; അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി