Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ശശികലയ്ക്കെതിരെ പൊലീസില്‍ പരാതി; എം എല്‍ എമാര്‍ എവിടെയെന്ന് കോടതി

മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ശശികലയ്ക്കെതിരെ പൊലീസില്‍ പരാതി; എം എല്‍ എമാര്‍ എവിടെയെന്ന് കോടതി
ചെന്നൈ , വെള്ളി, 10 ഫെബ്രുവരി 2017 (14:52 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഇ മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല പുറത്താക്കി. പാര്‍ട്ടിയിലെ ഇദ്ദേഹത്തിന്റെ പ്രാഥമികാംഗത്വവും റദ്ദാക്കി. മധുസൂദനന് പകരം കെ എ ചെങ്കോട്ടയനെ നിയമിച്ചു.
 
നേരത്തെ, ശശികലയെ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശശികലയുടെ നടപടി. എന്നാല്‍, തന്നെ നീക്കം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും ശശികല താല്‍ക്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും മധുസൂദനന്‍ പറഞ്ഞു.
 
അതേസമയം, ശശികലയ്ക്ക് എതിരെ പൊലീസില്‍ പരാതി ലഭിച്ചു. എ ഡി എം കെ ശ്രീവൈകുണ്ഠം എം എല്‍ എ, എ സി ഷണ്‍മുഖനാഥനാണ് പരാതി നല്കിയത്. ഡി ജി പിക്കാണ് പരാതി നല്കിയത്. ചെന്നൈ വനിത പൊലീസ് സ്റ്റേഷനില്‍ ആദ്യം പരാതി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ ഫോണ്‍ ഇത്രയ്‌ക്കും ചീപ്പോ ?; സകല വിവരങ്ങളും ചോരുന്നു - ഉപഭോക്‍താക്കള്‍ ഭീതിയില്‍!