Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ പനീർശെൽവം രാജിവെച്ചു; ശശികല തമിഴ്നാട് മുഖ്യമന്ത്രി, സത്യപ്രതിഞ്ജ അടുത്ത ആഴ്ച

തമിഴകം ഇനി ശശികലയുടെ കീഴിൽ

ഒ പനീർശെൽവം രാജിവെച്ചു; ശശികല തമിഴ്നാട് മുഖ്യമന്ത്രി, സത്യപ്രതിഞ്ജ അടുത്ത ആഴ്ച
, ഞായര്‍, 5 ഫെബ്രുവരി 2017 (15:31 IST)
എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല നടേശനെ തമിഴ്നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എ ഐ എ ഡി എം എം എൽ എ മാരുടെ നിര്‍ണായകയോഗത്തിലാണ് പ്രഖ്യാപനം നടന്നത്.
 
താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി  നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. ഇത് യോഗത്തിലെ അംഗങ്ങൾ ഓരോരു‌ത്തരവും കൈയ്യടിച്ച് പാസാക്കുകയായിരുന്നു.
 
ശശികലയെ നേതാവായി തിരഞ്ഞെടുത്ത രേഖകള്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും പനീര്‍ശെല്‍വം രാജിവെക്കുകയും ചെയ്യുന്നതോടെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഫെബ്രുവരി ഒമ്പതിന് ശശികല മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. 
 
ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ പനീർശെൽവത്തിന്റെ തീരുമാനമാകും നിർണായകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാഭ്യാസമന്ത്രിയ്ക്ക് 10 മിനിട്ട് സഹനശക്തി കാണിക്കാമായിരുന്നു, എസ് എഫ് ഐയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇറങ്ങിപ്പോയത്: പന്ന്യൻ രവീന്ദ്രൻ