Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ എന്നോട് പറഞ്ഞത് ഇതാണ്; ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല

ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല

Sasikala natarajan
ചെന്നൈ , തിങ്കള്‍, 13 ഫെബ്രുവരി 2017 (11:17 IST)
പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നാണ് അവസാനമായി ജയലളിത തന്നോട് പറഞ്ഞതെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. കൂവത്തൂരിലെ ഗോള്‍‌ഡന്‍ ബേ റിസോര്‍ട്ടില്‍ ഞായറാഴ്‌ച എത്തിയ ശശികല നിങ്ങളോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ ശേഷമാണ് എംഎല്‍എമാരോട് ഇക്കാര്യം പറഞ്ഞത്.

അമ്മ ഏല്‍പ്പിച്ച പാര്‍ട്ടിയാണ് നമ്മുടെ സമ്പാദ്യം, അത് കാത്ത് സൂക്ഷിക്കാന്‍ നമുക്ക് കടമയുണ്ട്. ജീവന്‍ നല്‍കിയും പാര്‍ട്ടിയെ സംരക്ഷിക്കണണം. പാര്‍ടിയുടെ നിയന്ത്രണം മറ്റാര്‍ക്കും നല്‍കരുതെന്നും ശശികല എംഎല്‍എമാരോട് ആവശ്യപ്പെട്ടു.

മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിന് മുന്നിലും എല്ലാവരും പ്രതിജ്ഞയെടുക്കേണ്ടിവരുമെന്ന് അവര്‍ എം.എല്‍.എമാരോട് പറഞ്ഞു. ജയലളിതയുടെ ഫോട്ടോ മുന്നില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് ശശികല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, കൂടുതല്‍ നേതാക്കള്‍ ഒപിഎസ് വിഭാഗത്തിലേക്ക് എത്തിച്ചേരുന്നത് തടയാനാണ് ശശികല അവസാന അങ്കവും പയറ്റുന്നതെന്നാണ് മറു വിഭാഗത്തിന്റെ വിമര്‍ശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം ജീവനക്കാരോട് സ്‌നാപ്‌ഡീല്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല; 1000ത്തിലേറെ തൊഴിലാളികള്‍ക്ക് നിരാശ!