Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട്
ചെന്നൈ , തിങ്കള്‍, 6 ഫെബ്രുവരി 2017 (18:21 IST)
തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ഒ പനീര്‍സെല്‍വം ഞായറാഴ്ച രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെയ്ക്കുന്നെ കാണിച്ചായിരുന്നു ഗവര്‍ണര്‍ക്ക് കത്തു നല്കിയത്.
 
ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് എ ഡി എം കെ ജനറല്‍ സെക്രട്ടറി ആയി ശശികല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിയമസഭ കക്ഷി നേതാവായും ശശികലയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആയിരുന്ന ഒ പനീര്‍സെല്‍വം രാജി വെയ്ക്കുകയായിരുന്നു.
 
ഇതോടെ, തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിതയാണ് ശശികല. എം ജി ആറിന്റെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായ ഭാര്യ ജാനകി രാമചന്ദ്രന്‍ ആണ് തമിഴ്നാട്ടിലെ ആദ്യവനിത മുഖ്യമന്ത്രി. പിന്നീട്, ജയലളിത മുഖ്യമന്ത്രിയായി. ഇപ്പോള്‍, ജയലളിതയുടെ മരണശേഷം തോഴി ശശികലയും മുഖ്യമന്ത്രി പദവി അലങ്കരിക്കാന്‍ എത്തുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍റെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ട: പൊലീസുകാര്‍ക്ക് പിണറായിയുടെ നിര്‍ദ്ദേശം