ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു
നടരാജനെ കാണാന്‍ ശശികല ഇന്നെത്തും
അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായിരുന്ന നടരാജൻ വെന്റിലേറ്ററിലായിരുന്നു. അതേസമയം, അനധികൃത സ്വത്തുകേസിൽ ബെംഗളൂരു ജയിലിലുള്ള ശശികല സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയേക്കുമെന്നാണു വിവരം.