Webdunia - Bharat's app for daily news and videos

Install App

വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം വേണം, ബിജെപി മുൻവക്താവിന്റെ പ്രസ്താവനയിൽ അപലപിച്ച് സൗദിയും

Webdunia
തിങ്കള്‍, 6 ജൂണ്‍ 2022 (12:46 IST)
പ്രവാചകനെ നിന്ദിച്ചതിന് ബിജെപി ദേശീയവക്താവ് നൂപുർ ശർമയ്ക്കെതിരെ പ്രതിഷേധവുമായി കൂടുതൽ ഇസ്‌ലാമിക രാജ്യങ്ങൾ. ഖത്തറിനും കുവൈറ്റിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും സംഭവത്തെ അപലപിച്ചു. നൂപുർ ശർമയുടെ പ്രസ്താവന അധിക്ഷേപമാണെന്നും മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും സൗദി പറഞ്ഞു.
 
വിവാദപരാമര്ശത്തെ തുടർന്ന് നേരത്തെ ബിജെപി നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് പുറത്താ
ക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകപ്രചാരണമാണ് നിലവിൽ നടക്കുന്നത്. ഗ്യാൻവ്യാപി വിഷയത്തിൽ ചാനൽ ചർച്ചയിലാണ് നൂപുറിന്റെ പരാമർശം. പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്.
 
ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരന്മാരും ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയിലാണെന്ന് കോൺഗ്രസ് എംപി ശശിതരൂർ പറഞ്ഞു. ഇപ്പോൾ പ്രവാസി ഇന്ത്യക്കാരും അതിനിരയായിരിക്കുകയാണ്. മതഭ്രാന്ത് പ്രകടിപ്പിക്കുന്നവർ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും തരൂർ മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാക്കി

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments