Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന ഇന്ത്യൻ പൗരനാണോ? ആനയെ കിട്ടാൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് യുവാവ് !

ആന ഇന്ത്യൻ പൗരനാണോ? ആനയെ കിട്ടാൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് യുവാവ് !
, വെള്ളി, 10 ജനുവരി 2020 (11:33 IST)
ആനക്ക് വേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യപ്പെടുന്ന സംഭവം, ഇതാദ്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. ആനക്ക് ഹേബിയസ് കോർപ്പസോ, ആന ഇന്ത്യൻ പൗരനാണോ ? ചോദ്യം സുപീം കോടതി ചീഫ് ജസ്റ്റിസിന്റേതാണ്. തന്റെ പ്രിയപ്പെട്ട ലക്ഷ്മി എന്ന പിടിയാനയെ തടവിൽനിന്നും മോചിപ്പിക്കുണം എന്നാവശ്യപ്പെട്ടാണ് സദ്ദാം എന്ന യുവാവാണ് കൊടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുന്നത്.
 
ഒരു മൃഗത്തിന് വേണ്ടി ഇന്ത്യയിൽ ആദ്യമായും ലോകത്ത് രണ്ടാമതുമാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ യൂസഫലി എന്ന ആളുടെ ആനയെ പരിചരിക്കാൻ 2008ലാണ് സദ്ദാം എത്തുന്നത്. പിന്നീട് സദ്ദാം നൽകിയാലേ ലക്ഷ്മി ആഹാരം കഴിക്കു എന്ന നിലയിലേക്ക് ഇരുവരും തമ്മിലുള്ള സൗഹൃദം  വളർന്നു.
 
എന്നാൽ ഇതിനിടെയാണ് യോജിച്ച വാസസ്ഥലങ്ങളിൽ പാർപ്പിച്ചിരുന്ന ആനകളെ വനംവകുപ്പ് പിടിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് മറ്റാൻ തുടങ്ങുന്നത്. വനംവകുപ്പിനെ ഭയന്ന് രണ്ട് മാസത്തോളം മുങ്ങി നടന്നെങ്കിലും ഒടുവിൽ ലക്ഷ്മിയെയും സദ്ദാമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസത്തോളം തീഹാർ ജെയിലിലായിരുന്നു സദ്ദാം. ലക്ഷിമിയെ പരിചരിക്കാൻ തന്നെ അനുവദിക്കണം എന്നാണ് സദ്ദാമിന്റെ ആവശ്യം. 
 
എന്നാൽ അയൽക്കാരൻ പശുവിനെ മോഷ്ടിച്ചാലും നാളെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയിലെത്തില്ലേ എന്നായിരുന്നു കൊടതിയുടെ ചോദ്യം. ലക്ഷ്മിയെ വിട്ടുനൽകണം എന്ന് ആവശ്യപ്പെട്ട് സദ്ദാം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളതിനാൽ. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകുകയായിരുന്നു. ഇതിനു മുൻപ് ആനക്കുവേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത സംഭവം അമേരിക്കയിലാണ് ഉണ്ടായിട്ടുള്ളത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാഴ്ച പൂർണമായും നഷ്ടപ്പെടും മുൻപ് പ്രിയ താരത്തെ കാണണമെന്ന കവിതയുടെ ആഗ്രഹം സാധ്യമാക്കി പൃഥ്വിരാജ് !