Webdunia - Bharat's app for daily news and videos

Install App

ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ വ്യാപക അക്രമം; 5 മരണം, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു - പരുക്കേറ്റവര്‍ നിരവധി

ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ വ്യാപക അക്രമം; 5 മരണം, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു - പരുക്കേറ്റവര്‍ നിരവധി

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (15:39 IST)
വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ പരക്കെ അക്രമം. മദ്ധ്യപ്രദേശിൽ ഉണ്ടായ അക്രമങ്ങളിൽ 5 പേർ മരിച്ചു. മൊറേനയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരാണ് മരിച്ചത്. ഭിന്ദ് ജില്ലയിൽ രണ്ടു പേരും മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളിലാണ് അക്രമ സംഭവങ്ങള്‍ വന്‍‌തോതില്‍ അരങ്ങേറുന്നത്.

രാജസ്ഥാനിൽ കാറുകൾക്കും വീടിനും തീയിട്ടു. ട്രെയിനുകൾ തടയുകയും കല്ലേറുണ്ടായി. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. ഗ്വാളിയോറിൽ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐ പുറത്ത് വിട്ടു.

ഗുജറാത്തിലെ സൗരാഷ്ട്ര,​ ഭവ്നാഗർ,​ അമ്രേലി,​ ഗിർ സോമനാഥ് ജില്ലകളില്‍ സംഘർഷം പടർന്നു പിടിച്ചു. പലയിടത്തും  പ്രതിഷേധക്കാർ റോഡുകള്‍ ഉപരോധിച്ചു.  

32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും തടഞ്ഞിരിക്കുകയാണ്. ഗ്വാളിയോർ,​ മൊറേന,​ ഭിന്ദ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ ജില്ലാ ഭരണകൂടം നിരോധിച്ചു.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ദളിത് സംഘടനകൾ ബന്ദ് നടത്തുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള നിരവധി സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കോണ്‍ഗ്രസ് എംഎല്‍എ' എന്ന ടാഗ് ലൈന്‍ ഇനി രാഹുലിനില്ല, പ്രത്യേക ബ്ലോക്കായി ഇരിക്കണം; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി

യെമനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം, പ്രസിഡന്റിന്റെ കൊട്ടാരമടങ്ങുന്ന പ്രദേശം ആക്രമിച്ചു

സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടി, ഇനി പരാതികള്‍ വന്നാല്‍ മൂന്നാം ഘട്ടം; മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി മുരളീധരന്‍

യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ട്രംപ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നു: ആനി രാജ

അടുത്ത ലേഖനം
Show comments