Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂത്തുക്കുടിയിലെ പ്രതിഷേധത്തില്‍ സര്‍ക്കാ‍ര്‍ കാഴ്ചക്കാരായി നില്‍ക്കുന്നു; എതിര്‍പ്പുമായി കമലിന് പിന്നാലെ രജനികാന്തും

തൂത്തുക്കുടിയിലെ പ്രതിഷേധത്തില്‍ സര്‍ക്കാ‍ര്‍ കാഴ്ചക്കാരായി നില്‍ക്കുന്നു; എതിര്‍പ്പുമായി കമലിന് പിന്നാലെ രജനികാന്തും

തൂത്തുക്കുടിയിലെ പ്രതിഷേധത്തില്‍ സര്‍ക്കാ‍ര്‍ കാഴ്ചക്കാരായി നില്‍ക്കുന്നു; എതിര്‍പ്പുമായി കമലിന് പിന്നാലെ രജനികാന്തും
ചെന്നൈ , ശനി, 31 മാര്‍ച്ച് 2018 (19:00 IST)
തൂത്തുക്കുടിയിലെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ പിന്തുണ നല്‍കിയതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തും രംഗത്ത്.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ ആരാണ് അനുമതി നല്‍കിയത്. പ്രദേശവാസികള്‍ 47 ദിവസമായി നടത്തുന്ന സമരത്തില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും രജനി കാന്ത് ട്വീറ്റ് ചെയ്തു.

ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​സ്ഥ​ല​ത്ത് എത്തിയ ക​മ​ൽ​ഹാ​സ​ന്‍ മ​റ്റൊ​രു ഭോ​പ്പാ​ൽ‌ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും പ്ലാ​ന്‍റ് അ​ട​ച്ചു ​പൂ​ട്ട​ണ​മെ​ന്നും ആവശ്യപ്പെട്ടിരുന്നു.

തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് അപകടകരമായ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തുള്ള ഐടിഐയിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചാണ് നാട്ടുകാര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്.

പ്ലാ​ന്‍റി​ല്‍​ നി​ന്ന് പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കൃ​ഷി​യെ ബാ​ധി​ക്കു​ന്നു​വെ​ന്നും വെ​ള്ള​വും വാ​യു​വും മ​ലി​ന​മാ​ക്കു​ന്നു​വെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പ​ല​രും ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ളും ച​ര്‍​മ​രോ​ഗ​ങ്ങ​ളും പി​ടി​പെ​ട്ട് ചി​കി​ത്സ തേ​ടു​ന്നു​ണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - പിടിയിലായവരില്‍ എബിവിപി അംഗവും