സ്കൂളിൽ ഹിന്ദു-മുസ്‌ലിം കുട്ടികളെ വേർതിരിച്ചിരുത്തുന്നതായി അധ്യാപകർ; ചില കുട്ടികൾ മാംസം കഴിക്കുന്നവരാണെന്ന് സ്കൂൾ അധികൃതരുടെ വിചിത്ര ന്യായം

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:18 IST)
ഡൽഹി: രാജ്യ തലസ്ഥാനമായ ഡെൽഹിയിലെ വസീറാബാദിൽ നോര്‍ത്ത് എംസിഡി ബോയ്സ് സ്‌കൂളിൽ കുട്ടികളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർതിരിച്ചിരുത്തുന്നതായി പരാതി. സ്കൂളിലെ ഒരു വിഭാഗം അധ്യാപകർ തന്നെയാണ് പരാതി ഉന്നയിച്ച രംഗത്തെത്തിയിരിക്കുന്നത്. 
 
സ്കൂളിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്നതും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണെന്നും അധ്യാപകർ ആരോപിക്കുന്നു. എന്നാൽ അധ്യാപരുടെ വാദത്തെ സ്കൂൾ അധികൃതർ നിഷേധിച്ചു.
 
‘ചില വിദ്യാർത്ഥികൾ സസ്യ ബുക്കുകളാണ്. ചിലർ മാംസം കഴിക്കുന്നവരും. അതിനാൽ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും താ‌ൽ‌പര്യം സംരക്ഷികുക്ക മാത്രമാണ് ചെയ്യുന്നത്‘ എന്ന വിചിത്ര ന്യായീകരനമാണ് സ്‌കൂള്‍ ചുമതലയുള്ള സി ബി സിങ് സെഹ്രാവാത് പറയുന്നത്.
 
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു വേണ്ടിയാണ് സെക്ഷനുകൾ തിരിച്ചിരിക്കുന്നത് എന്നും സ്കൂൾ അധികൃതർ ന്യായീകരിക്കുന്നു. അതേസമയം സി ബി സിങ് സെഹ്രാവാത് ചുമതല ഏറ്റെടുത്തതിനു ശേഷമാണ് ഇത്തരത്തിൽ കുട്ടികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ മാറ്റിയിരുത്താൻ തുടങ്ങിയത് എന്ന് അധ്യാപകർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറാട് ഓര്‍മ്മിപ്പിക്കുകയാണ് എകെ ബാലന്‍ ചെയ്തത്: വിവാദ പരാമര്‍ശത്തില്‍ എകെ ബാലന് പിന്തുണയുമായി മുഖ്യമന്ത്രി

'പുരുഷന്മാർ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് പറയാനാവുമോ?: തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് നടി രമ്യ

അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വലയുടെ എണ്ണ കപ്പലില്‍ 3 ഇന്ത്യക്കാര്‍

തെരുവിലെ എല്ലാ നായ്ക്കളെയും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: സുപ്രീം കോടതി

ഇടുപ്പ് ശസ്ത്രക്രിയയ്ക്കിടെ ഡ്രില്‍ ബിറ്റ് ശരീരത്തില്‍ തുളച്ചുകയറി; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments