Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം: പ്രൊഫ. പ്രഭാത് പഠ്‌നായ്ക്

ദേശീയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം:  പ്രൊഫ. പ്രഭാത് പഠ്‌നായ്ക്

ശ്രീനു എസ്

, വ്യാഴം, 12 നവം‌ബര്‍ 2020 (10:06 IST)
ഭരണനഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുളള വിദ്യാഭ്യാസം സംബന്ധിച്ചുളള നയപരമായ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രൊഫ. പ്രഭാത് പഠ്‌നായ്ക് പ്രസ്താവിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസനയം 2020, സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് അദ്ദേഹം പുറത്തിറക്കി.  വികേന്ദ്രീകൃത സമീപനത്തിന് പ്രാമുഖ്യമുള്ള ഫെഡറല്‍ തത്വങ്ങളാണ്  ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതെങ്കില്‍, സര്‍വ്വവും കേന്ദ്രീകൃതമാക്കാനുള്ള ഉത്ക്കടമായ വാഞ്ചയാണ് ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ കാണാന്‍ കഴിയുന്നതെന്ന്  അദ്ദേഹം പറഞ്ഞു. 
 
തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ അദ്ധ്യാപകര്‍ക്കും അക്കാദമിക സമൂഹത്തിനുമുള്ള പങ്ക് പരിമിതപ്പെടുത്തുന്ന രേഖ, ജനാധിപത്യസ്വഭാവമുള്ള  സ്റ്റാറ്റിയൂട്ടറി സമിതികള്‍ക്കുപകരം കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഭരണ സംവിധാനമാണ്  ശുപാര്‍ശ ചെയ്തിരിക്കുന്നത്. സമത, സാമൂഹ്യനീതി, അക്കാദമിക ബദ്ധത തുടങ്ങിയവയെ ഈ സമീപനം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കൊവിഷീൽഡിന്റെ മുന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി