Webdunia - Bharat's app for daily news and videos

Install App

അൺലോക്ക് അഞ്ചാം ഘട്ടം, സ്കൂളുകൾ തുറക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറങ്ങി

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (19:36 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ രാജ്യത്തെ സ്കൂളുകൾ തുറക്കാനുള്ള പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാർഗരേഖ പുറത്തിറക്കിയത്. തിരക്കൊഴിവാക്കുന്ന വിധം ക്ലാസുകൾ ക്രമീകരിക്കണമെന്നും ഇരിപ്പിടങ്ങൾ കൃത്യമായ അകലത്തിൽ ക്രമികരിക്കണമെന്നും മാതാപിതാക്കളുടെ രേഖാമൂലമുള്ള ഉറപ്പിൽ മാത്രമെ കുട്ടികൾ സ്കൂളുകളി പ്രവേശിക്കാവു എന്നും മാർഗനിർദേശത്തിൽ പറയുന്നു.
 
കുട്ടികളും അധ്യാപകരും സ്കൂൾ ജീവനക്കാരും മാസ്‌ക് നിർബന്ധമായി ധരിക്കണം. സ്കൂളുകളിൽ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗഹിക്കുന്നവരെ അതിന് അനുവദിക്കണം. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയാലും 2-3 ആഴ്‌ച്ചകൾ വരെ അസെസ്‌മെന്റ് ഒഴിവാക്കണം.കൂടാതെ സ്കൂളികളിൽ ശുചിത്വം ഉറപ്പ് വരുത്താൻ കർമസേനകൾ വേണം.അണുനശീകരണം നടത്തണം. അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്താം
 
അതേസമയം സ്കൂളുകളിൽ ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം, ഹാജർ കർശനമാക്കരുത്. വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധികൾ അനുവദിക്കണം. സ്കൂളിൽ തുടരണമോ അതോ ഓൺലൈൻ ക്ലാസ് മതിയോ എന്നത് തീരുമാനിക്കാൻ വിദ്യാർഥികൾക്ക് സ്വന്തന്ത്രം നൽകണം.കൂടാതെ നൂതനമായ ആശയങ്ങളിലൂടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ മാർഗങ്ങൾ തേടണമെന്നും നിർദേശത്തിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments