Publish Date: Mon, 05 Oct 2020 (18:45 IST)
Updated Date: Mon, 05 Oct 2020 (18:49 IST)
അടുത്ത ജൂലൈയോടെ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. മൂന്ന് വാക്സിന്‍ ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും ഇത് വിജയിക്കുന്ന സാഹചര്യത്തിലായിരിക്കും വാക്സിന്‍ വിതരണമെന്നും മന്ത്രി പറഞ്ഞു. സണ്‍ഡേ സംവാദില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
25കോടി ജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുമെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ വാക്സിന്‍ സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.