Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തർപ്രദേശിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് ട്രെയിനിന്റെ 14 ബോഗികൾ പാളംതെറ്റി; രണ്ട് പേർ മരിച്ചു

കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസിന്റെ 14 ബോഗികൾ പാളംതെറ്റി

ഉത്തർപ്രദേശിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് ട്രെയിനിന്റെ 14 ബോഗികൾ പാളംതെറ്റി; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി , ബുധന്‍, 28 ഡിസം‌ബര്‍ 2016 (08:01 IST)
ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് ട്രെയിനിന്റെ 14 ബോഗികൾ പാളംതെറ്റി. രണ്ട് പേർ മരിച്ചു. ഗാർഡ് ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. കാൻപൂരിനു സമീപമുള്ള റൂറയിലാണ് സംഭവം. 26 പേർക്ക് പരുക്ക് പറ്റിയതായാണ് പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന വിവരം. പരുക്കേറ്റവരുടെ എണ്ണം ഇനിയും റിപ്പോർട്ടുകൾ.
 
ട്രെയിനിന്റെ പതിനാല് ബോഗികളും പാളം തെറ്റിയതായാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കാൻപൂർ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അപകടസ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി എസിന് മറുപടി നൽകുന്നത് അന്തസിന് ചേർന്നതല്ല; ത്യാഗത്തിന്റെ കഥ പറഞ്ഞ് പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്ന് എം എം മണി