Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈനികവേഷത്തിൽ നാല് അപരിചിതർ; പഠാൻകോട്ടിൽ തിരച്ചിൽ തുടരുന്നു

പഠാൻകോട്ട് വ്യോമസേനാ താവളത്തിനു സമീപം ഇന്നലെ രാത്രി സൈനികവേഷത്തിൽ അപരിചിതരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുന്നു.

സൈനികവേഷത്തിൽ നാല് അപരിചിതർ; പഠാൻകോട്ടിൽ തിരച്ചിൽ തുടരുന്നു
ചണ്ഡിഗഡ് , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (12:28 IST)
പഠാൻകോട്ട് വ്യോമസേനാ താവളത്തിനു സമീപം ഇന്നലെ രാത്രി സൈനികവേഷത്തിൽ അപരിചിതരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുന്നു. ഹിമാചൽ അതിർത്തിയോടു ചേർന്ന ദേശീയപാതയിൽ അപരിചിതരായ നാലുപേരെ കണ്ടതായി പരിസരവാസിയായ സ്ത്രീയാണ് പൊലീസിനു വിവരം നൽകിയത്. ഇന്നലെ രാത്രി തുടങ്ങിയ തിരച്ചിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും തുടരുകയാണ്.
  
എന്നാല്‍ വനാതിർത്തിയിലും ചാക്കി നദിയുടെ സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെന്നും സംശയാസ്പദമായി ഒന്നുംതന്നെ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പഠാൻകോട്ട് ജില്ലാ പൊലീസ് മേധാവി രാകേഷ് കൗശൽ അറിയിച്ചു. എങ്കിലും ജലന്ധർ – പഠാൻകോട്ട് റോഡിലും പഠാൻകോട്ട് – ഡൽഹൗസി റോഡിലും ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചുവന്ന മഷിക്ക് പകരം പച്ചമഷി ഉപയോഗിച്ച് വന്യമൃഗങ്ങളെ അകറ്റാന്‍ സാധിക്കുമോ’ ?; സഭയില്‍ യൂത്ത് കോണ്‍ഗ്രസിനെ ട്രോളി എം സ്വരാജ്