Publish Date: Wed, 06 Jul 2022 (17:44 IST)
Updated Date: Wed, 06 Jul 2022 (17:47 IST)
കാളീദേവിയെ പറ്റിയുള്ള പരാമർശത്തിൻ്റെ പേരിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് 6 സംസ്ഥാനങ്ങൾ മൊയ്ത്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദ്വേഷ പ്രസ്താവന നടത്തിയ മഹുവയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. അതേസമയം വിഷയത്തിൽ പ്രതികരണവുമായി മഹുവ മൊയ്ത്ര രംഗത്തെത്തി. ഞാനൊരു കാളി ഭക്തയാണ്. എനിക്ക് നിങ്ങളുടെ ഗുണ്ടകളെയോ പോലീസിനെയോ പരിഹാസങ്ങളെയോ പേടിയില്ല.സത്യത്തിന് നിങ്ങളുടെ പിന്തുണ വേണ്ടതില്ലെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ലീന മണിമേഖലയുടെ കാളി എന്ന ഡൊക്യുമെൻ്ററിയെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ പരാമര്‍ശം.