Webdunia - Bharat's app for daily news and videos

Install App

രാജ്യദ്രോഹനിയമം കൊളോണിയൽ കാലത്തിന്റേത്, സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

Webdunia
വ്യാഴം, 15 ജൂലൈ 2021 (13:45 IST)
ഇന്ത്യയിലെ രാജ്യദ്രോഹനിയമം ബ്രിട്ടീഷ് കോളനി കാലഘട്ടത്തിന്റേതെന്ന് സുപ്രീംകോടതി. സ്വാതന്ത്രം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
 
മുൻസൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹർജിയിൽ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയെ നിശബ്‌ദരാക്കാൻ ബ്രിട്ടീഷുകാർ ഈ നിയമം ഉപയോഗിച്ചാണ് ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.
 
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ നിയമങ്ങളെന്നും ദുരുപയോഗത്തിന്റെ ബൃഹത്തായ ശക്തി നിയമത്തിനുണ്ടെന്നും സുപ്രീം കോടതി അഭിപ്രാ‌യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരും അംഗങ്ങളായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments